വാഴൂർ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്ന പി.ടി. ചാക്കോയുടെ അനുസ്മരണം ഇളങ്ങോയി പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ ആചരിച്ചു. കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് കല്ലറയിൽ പുഷ്പാർച്ചന നടത്തി.
കേരള കോൺഗ്രസ് മുൻ എംപിയും മുൻ കേന്ദ്രമന്ത്രിയും പി.ടി. ചാക്കോയുടെ പുത്രനുമായ പി.സി. തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് സി.വി. തോമസുകുട്ടി, തോമസ് കുന്നപ്പള്ളി, അജിത് മുതിരമല, പി.സി. മാത്യു, ജോൺസി തോമസ്, സാവിയോ പാമ്പൂരി, ജോഷി മാത്യു, ജോയ് മാങ്കുഴി, സാബു പേക്കാവിൽ, ടി.ജി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.